ആലപ്പുഴ : കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കരുതൽ നിരീക്ഷണം സുഗമവും കാര്യക്ഷമവുമായി നടക്കുന്നതായി മുഖ്യമന്ത്റി പിണറായി വിജയൻ നടത്തിയ വീഡിയോ കോൺഫറസിൽ ജില്ല കളക്ടർ എം.അഞ്ജന വിശദീകരിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ കരുതൽ നിരീക്ഷണകേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ സുസജ്ജമാണ്.
കുട്ടനാട്ടിൽ നിശ്ചയിച്ച കരുതൽ നിരീക്ഷണ കേന്ദ്രങ്ങൾ മഴ മുൻനിർത്തി ഒഴിവാക്കി. ഇവയ്ക്കു പകരമായി ആലപ്പുഴ നഗരത്തിൽ കരുതൽ നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി കളക്ടർ അറിയിച്ചു.
കാലവർഷം മുന്നിൽക്കണ്ട് തോട്ടപ്പള്ളി സ്പിൽവേ അപ്സ്ട്രീമിലെ മണൽനീക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ഡി.എം.ഒ. എൽ. അനിതകുമാരി, എ .എസ്. പി സുനിൽകുമാർ എ. യു തുടങ്ങിയവരും പങ്കെടുത്തു.