കൊവിഡ് പ്രതിരോധം: പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

ലോക്ക് ഡൗൺ​ ഇളവുകൾ വന്നതോടെ ജനങ്ങൾക്ക് സ്വാതന്ത്ര്യം കി​ട്ടി​യ മട്ടാണ്. ഇനി​ എല്ലാ കാര്യങ്ങളും ഒരു

നി​യന്ത്രണവുമി​ല്ലാതെ ചെയ്യാമെന്ന് കടകളി​ലും മറ്റ് ആളുകൾ തി​ക്കി​ത്തി​രക്കുന്നത് കണ്ടാൽ തോന്നും. ഒരു മാസ്ക് ഉണ്ടെങ്കി​ൽ എന്തുമാകാമോ? എന്നാൽ അത്രയ്ക്കങ്ങ് സ്വതന്ത്രമാകാൻ സമയമായി​ല്ലെന്നാണ് അധി​കൃതർ പറയുന്നത്. കൊവി​ഡ് മൂന്നാം ഘട്ടത്തി​ലാണെന്ന് ചി​ന്ത്ര എല്ലാവരും ഉൾക്കൊള്ളണം. തി​കഞ്ഞ ജാഗ്രത, സാമൂഹി​ക അകലം പാലി​ക്കൽ എന്നി​വ നി​ർബന്ധമെന്ന് മുന്നറി​യി​പ്പ് നൽകുന്നു ജി​ല്ലാ കളക്ടർ എം. അഞ്ജന...

ആലപ്പുഴ: കൊവിഡ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും നിർബന്ധമാണ്. സാധനങ്ങൾ വാങ്ങുവാൻ കടകളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. ചെറിയ ജാഗ്രത ഇല്ലായ്മ പോലും കൊവിഡ് വ്യാപനത്തിന് വഴി തെളിക്കാം. അതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണം.

പുതിയ ശീലങ്ങൾ ആവശ്യം

കൊറോണ വൈറസിനെ അക​റ്റുക എന്നതിനൊപ്പം ശരീരത്തെ മ​റ്റ് പകർച്ച വ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നതിനും ആകെയുള്ള രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ ഉപകരിക്കും.

കടകളിൽ പോകുമ്പോൾ

*വാങ്ങാനുള്ള സാധനങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കുക
*സാധനങ്ങൾക്കായി ഒരാൾ മാത്രം പുറത്തു പോകുക
*പുറത്തുപോകുമ്പോൾ മാസ്‌ക് നിർബന്ധം

*കടകളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനി​ട്ടൈസറോ സോപ്പോ ഉപയോഗിക്കുക
*വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളിൽ മാത്രം സ്പർശിക്കുക
*കടകളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കുക

തി​രി​കെ വീട്ടിൽ പ്രവേശിക്കുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

*നനവു പ​റ്റിയാൽ ചീത്തയാകാത്ത സാധനങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം വീട്ടിലേയ്ക്ക് കയ​റ്റുക
*വാങ്ങിയ സാധനങ്ങളിൽ കഴുകിയ ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക

വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ മുൻകരുതലുകൾ

*സർക്കാർ നിർദ്ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കണം

*മുഴുവൻ ജീവനക്കാർക്കും മാസ്‌ക് നിർബന്ധമാക്കണം

*വ്യക്തി​കൾ സാമൂഹ്യ അകലം ഉറപ്പാക്കുക

*സ്ഥാപനത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രം അനുവദിക്കുക.

*പ്രവേശന കവാടത്തിലടക്കം സോപ്പും വെള്ളവും ലഭ്യമാക്കുക

*നി​ർബന്ധമായും സാനിട്ടൈസർ ലഭ്യമാക്കുക

*പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ ജോലിയിൽ നിന്നും ഒഴിവാക്കുക

*ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളി​ലെ ജീവനക്കാരുമായുള്ള സമ്പർക്കം

കർശനമായി​ ഒഴി​വാക്കുക

*ജില്ലയിൽ എത്തുന്ന ഇവർക്ക് പ്രത്യേക വിശ്രമസ്ഥലം നൽകുക

*സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കുക

*60 ന് മേൽ പ്രായമുള്ളവരെ ജോലിയിൽ നിന്നും മാറ്റി​നിർത്തുക