m-liju

ആലപ്പുഴ: സാമ്പത്തിക പാക്കേജിന്റെ പേരിൽ പ്രതിരോധ ഉപകരണ ഉത്പാദന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയർത്തലും വിമാനത്താവള സ്വകാര്യവൽക്കരണവും പോലുള്ള തീരുമാനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നൂറൂദ്ദീൻ കോയ, റഹീം വെറ്റക്കാരൻ, എം.പി.മുരളീകൃഷ്ണൻ, പി.ഇജാസ്, വിഷ്ണു ഭട്ട്, എ.എം.ഹസൻ, രജനീഷ്, നിഷാദ് എന്നിവർ പങ്കെടുത്തു.