മാവേലിക്കര: ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പത്തുമൂട് കപ്പയും ഒരു മുട് കാന്താരിയുടെയും ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ നടക്കും. ഒരു നേരത്തെ ആഹാരം സ്വന്തം മുറ്റത്ത് നിന്ന് എന്ന സന്ദേശത്തിന്റെ പ്രചരണമായാണ് കപ്പയും കാന്താരിയും പദ്ധതി. സജി ചെറിയാൻ എം.എൽ.എ മഠാധിപതിയ്ക്ക് നൽകി വി​ളകൾ നൽകി​ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അദ്ധ്യക്ഷനാവും.