അരൂർ:സുഭിക്ഷ കേരളം,നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം എന്ന പേരിലുള്ള സഹകരണ മേഖലയുടെ ഉപപദ്ധതി വിശദീകരിക്കുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 ന് എരമല്ലൂർ പാർത്ഥസാരഥി ആഡിറ്റോറിയത്തിൽ കാർഷിക പരിശീലന ക്ലാസ് നടക്കും. പങ്കെടുക്കുന്നവർക്ക് 10 രൂപ പ്രകാരം ഓണത്തിന് ഒരു മുറം പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും. വി.എഫ്.പി.സി.കെ ഫാക്കൽറ്റി ദിവ്യ ക്ലാസ് നയിക്കും.