ambala

അമ്പലപ്പുഴ: പാതിവഴിയിൽ പ്രതിസന്ധിയിലായ ജീവിതം തിരികെപ്പിടിക്കാൻ കനിവുള്ളവരുടെ കരുണ തേടുകയാണ് തകഴി സ്വദേശി സതീഷ് കുമാർ (40). ഇരു വൃക്കകളും തകരാറിലായ സതീഷിന് വൃക്കദാതാവിനെ കണ്ടെത്തുന്നതിനൊപ്പം ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 15 ലക്ഷത്തോളം രൂപയും സമാഹരിക്കേണ്ട അവസ്ഥയാണുള്ളത്.

2014ൽ ആണ് രോഗത്തിന്റെ തുടക്കം. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ചികിത്സ പലപ്പോഴും മുടങ്ങി. അടുത്തിടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇരുവൃക്കകളുടെയും പ്രവർത്തനം 90 ശതമാനവും നിലച്ചതായി തിരിച്ചറിയുന്നത്. ആഴ്ചയിൽ രണ്ടുതവണവീതം ഡയാലിസിസ് തുടരുകയാണ്. ഇതിന്റെ സൗകര്യാർത്ഥം തിരുവല്ലയിലെ ബന്ധുവീട്ടിലാണ് ഇപ്പോൾ സതീഷും ഭാര്യ മഞ്ജുവും താമസിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജോലി രണ്ടുപേർക്കും ഇതിനിടെ നഷ്ടപ്പെട്ടു. വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷയാണ് സതീഷ് കുമാർ. സഹായിക്കാൻ മനസുള്ളവർക്ക് സതീഷിന്റെ പേരിൽ ഫെഡറൽ ബാങ്ക് തകഴി ശാഖയിലുള്ള അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം: അക്കൗണ്ട് നമ്പർ: 10740 10007 1967, ഐ.എഫ്.സി കോഡ്: FDRL0001074, ഫോൺ: 9048271797