അരൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക,പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അരൂർ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി തുറവൂർ ദേവരാജ് ഉദ്ഘാടനം ചെയ്തു. അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം. എസ്. നിധീഷ് ബാബു അദ്ധ്യക്ഷനായി. സി.കെ. പുഷ്പൻ, മജീദ് വെളുത്തേടൻ,ഗംഗാ ശങ്കർ പ്രകാശ്, കെ.ജെ.ജോബിൻ, നൗഫൽ മുളക്കൽ, പി.സി. സജീവൻ, ടി.പി. അഭിലാഷ്, വി.കെ. സുനീഷ്, ഷിയാസ് എseക്കരിൽ, വി ഷൈൻ, അനീഷ് എന്നിവർ നേത്യത്വം നൽകി.