അരൂർ: അരൂർ പള്ളിക്കു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ കയറ്റിറക്ക് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യുണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ്ണ സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി അസീസ് പായിക്കാട് അദ്ധ്യക്ഷനായി. ചേർത്തല താലൂക്ക് ഇൻഡസ്ട്രിയൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി.ടി.പ്രദീപൻ, പി.കെ.സാബു, സി.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.