snhthrm

ആലപ്പുഴ : സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ "ഒരു കൈത്താങ്ങു " പദ്ധതി പ്രകാരമുള്ള ഭക്ഷ്യ കിറ്റുകളുടെ നാലാംഘട്ട വിതരണോദ്‌ഘാടനം ഡി.സി.സി പ്രസിഡന്റ് എം.ലിജു നിർവഹിച്ചു . പത്തുവർഷമായി ആലപ്പുഴ ടൗൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്നേഹതീരം ട്രസ്റ്റ് നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട് ,മുഖ്യ രക്ഷാധികാരി ഒ.കെ..ഷെഫീക് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് കൊമോറോത്തു ,എസ്.എസ്.സിയാദ് ,ടി.നി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു .മുജീബ് ,ഷിജു ,എം ബാബു ,ഇസ്മായിൽ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.