കറ്റാനം: വെറ്റില കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെറ്റില കർഷക സംഘം ഓണാട്ടുകര മേഖലാ കമ്മിറ്റി സീനിയർ കർഷകർക്ക് വെറ്റയും പാക്കും നൽകി ദക്ഷിണ സമരം നടത്തി. തുടർന്ന് മുഖ്യമന്ത്രി, കൃഷി മന്ത്രി, പ്രതി തിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകുന്നതിന്റെ ഒപ്പുശേഖരണവും നടന്നു. കാല വർഷകെടുതിയിൽ കൃഷി നശിച്ചവർക്ക്‌ ആനുകൂല്യം നൽകുക, വെറ്റയ്ക്ക് താങ്ങുവില ഏർപ്പെടുത്തുക, വെറ്റില കൃഷി കാർഷിക വിളയായി പരിഗണിക്കുക, പെൻഷൻ അനുവദിക്കുക. കോവിഡ് കാലയളവിൽ കർഷകർക്കുണ്ടായ നഷ്ടം പരിഗണിച്ചു ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ഉന്നയിച്ചായിരുന്നു ഒപ്പു ശേഖരണം. ഉദ്ഘാടനം. കർഷക കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി എൻ വാസുദേവൻ നിർവഹിച്ചു. മുഖമന്ത്രിക്ക് അയക്കുവാനുള്ള വെറ്റിലയും പാക്കും നിവേദനവും പാക്കറ്റിൽ ആക്കി. വെറ്റില കർഷക സംഘം പ്രസിഡന്റ്‌ ടി.ടി സജീവൻ നൽകി. കട്ടച്ചിറ ഗോപാലകൃഷ്ണൻ, ചിറപ്പുറത്തു മുരളി, പ്രഹ്ലാദൻ, ഉണ്ണീ കൃഷ്ണൻ, രാഘവക്കുറുപ്പ്, നന്ദകുമാർ, കട്ടച്ചിറ മധുകുമാർ, ഭരണിക്കാവ് ഗോപൻ, ഷൈജു, ജയചന്ദ്രൻ വിഷ്ണു സജീവൻ ടി രാജൻ, കട്ടച്ചിറ ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.