ചേർത്തല: കടൽക്ഷോഭത്തിൽ നിന്ന് തീരദേശവാസികളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് കേരള സ്വതന്ത്റ മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷത്തെ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങും എത്താത്ത സാഹചര്യത്തിൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാഹചര്യംനേരിടാൻ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയെ സജ്ജമാക്കണം.തീവ്ര ദുരന്ത മേഖലകളായ തിരുവനന്തപുരത്തും,കൊല്ലത്തും,ആലപ്പുഴയിലും,എറണാകുളത്തും, മലബാർ മേഖലയിലുംതാത്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ തുടങ്ങാൻ ജില്ലാ ഭരണകൂടങ്ങൾ തയ്യാറാവണം.സംസ്ഥാനം കൊവിഡ് 19 പ്രതിരോധത പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച മാതൃകയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ സജ്ജമാക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ വി.ഡി മജീന്ദ്രൻ,എം.കെ.അബ്ദുൾ റാസിക്ക് ,നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ എന്നിവർ ആവശ്യപ്പെട്ടു.