ആലപ്പുഴ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29ാ മത് രക്തസാക്ഷിത്വ ദിനം ഇന്ന് ജില്ലയിൽ ബ്ലോക്ക്, മണ്ഡലം ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമഭാവന ദിനമായി ആചരിക്കും. ജില്ലാ തല അനുസ്മരണം ഇന്ന് രാവിലെ 10.30ന് ഡി.സി.സിയിൽ നടക്കുമെന്ന് പ്രസിഡന്റ് എം.ലിജു അറിയിച്ചു.