ചാരുംമൂട്: ഉളവക്കാട് മറ്റപ്പള്ളി കോളനി ഭാഗത്ത് ഇന്നലെ നടത്തിയ റെയ്ഡിൽ 50 ലിറ്ററിന്റെ കന്നാസിൽ ഒളിപ്പിച്ച്സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോടയും ഇല്ലിച്ചട്ടി ഉൾപ്പടെയുള്ള വാറ്റ് ഉപകരണവും പിടികൂടി. ഈ സ്ഥലത്ത് വ്യാജ വാറ്റ് കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പ്രതികളെപ്പറ്റി
അന്വേഷണം തുടരുന്നു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ അബ്ദുൽഷുക്കൂർ, സന്തോഷ്കുമാർ, സി.ഇ.ഒമാരായ അനു, ശ്യാം, സിനുലാൽ എന്നിവർ പങ്കെടുത്തു.