ചെങ്ങന്നൂർ: ചെറിയനാട് ചെറുവല്ലൂർ മണ്ണാരേത്ത് ചാക്കോയുടെയും കുഞ്ഞമ്മയുടെയും മകൻ ഡെനീഷ് (കൊച്ചുമോൻ 36) ഷോക്കേറ്റു മരിച്ചു. പെണ്ണുക്കര ക്ഷേത്രത്തിനടുത്ത് ജോർജ് മാത്യുവിന്റെ വീട്ടിൽ പ്ലംബിംഗ് ജോലിചെയ്യുകയായിരുന്നു.
ഭിത്തിയിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുളയ്ക്കുമ്പോൾ വയർ മുറിഞ്ഞാണ് ഷോക്കേറ്റത്. പണിക്കിടയിൽ നിലച്ച വൈദ്യുതി പെട്ടെന്ന് വന്നതാണ് കാരണം.
ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: ഷാമാ ഡെനീഷ്. മക്കൾ: ഡിയോൺ, ഡിയ.