ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം നൂറനാട് ഇടക്കുന്നം 306 നമ്പർ ശാഖയിലെ ശ്രീനാരായണഗുരുദേവ മന്ദിരം തകർത്തതിൽ എസ് എൻ ഡി പി യോഗം 994 നമ്പർ മുട്ടം ശാഖയും മുട്ടം ശ്രീരാമകൃഷ്ണാശ്രമം സംയുക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ് ബീ.നടരാജൻ അദ്ധ്യക്ഷനായി. മുട്ടം ബാബു, സെക്രട്ടറി വി. നന്ദകുമാർ, സ്വാമി സുഖാകാശ സരസ്വതി, യൂണിയൻ കൗൺസിലർ രഘുനാഥൻ, വനിതാ സംഘം പ്രസിഡന്റ് സി.മഹിളാമണി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബി. ദേവദാസ്, കെ.പി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.