ഹരിപ്പാട്: എൺപത് ലക്ഷത്തോളം പ്രവാസികളിൽ 25000 പേർക്ക് മാത്രം സഹായം പ്രഖ്യാപിച്ച് പ്രവാസികളെ പരിഹസിക്കുന്ന കേന്ദ്ര-കേരള ഗവൺമെന്റ് നയത്തിന് എതിരെയും പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നടന്ന നിൽപ്പ് സമരം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പുതുശേരിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.മോഹനൻപിള്ള, നിയോജക മണ്ഡലം ഭാരവാഹികളായ കെ.ഇ അബ്ദ്ദുൾ റഷീദ്, കെ.ആർ.രാജൻ, കെ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. ആറാട്ടുപുഴ സൗത്ത് മണ്ഡലം ഡി.സി.സി ജനറൽ സെക്രട്ടറി എം.ബി സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സജീവ്, പുഷ്പ്പാംഗതൻ തുടങ്ങിയവർ പങ്കെടുത്തു. ആറാട്ടുപുഴ കിഴക്കൻ മേഖല ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.ആർ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാധാകൃഷ്ണൻ, കെ.പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു. തൃക്കുന്നപ്പുഴ മണ്ഡലം കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വിനോദ് പാണ്ടവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജു, സാലി, കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു. മുതുകുളം മണ്ഡലം മുതുകുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചിറ്റക്കാട്ട് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി വിക്രമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കാവ്യ ഉണ്ണി, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിങ്ങോലി മണ്ഡലം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജഗി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.ജി ശാന്തകുമാർ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു. കാർത്തികപ്പള്ളി മണ്ഡലം ഡി.സി.സി ജനറൽ സെക്രട്ടറി ജേക്കബ് തമ്പാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സത്യൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ്, സജി, സുരേഷ് രാമകൃഷണൻ തുടങ്ങിയവർ പങ്കെടുത്തു. കരുവാറ്റ നോർത്ത് മണ്ഡലം ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം.ആർ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. രഷീദ് കരുവാറ്റ അദ്ധ്യക്ഷത വഹിച്ചു. രാധാതൃഷ്ണൻ തൂമ്പുപറമ്പിൽ, ജോസഫ് ബി തുടങ്ങിയവർ പങ്കെടുത്തു. കരുവാറ്റ സൗത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.പത്മനാഭകുറുപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് പടീറ്റടത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ഹരിദാസ്, മോഹനൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. ചേപ്പാട് മണ്ഡലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വേണുഗോപാൽ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജീവ് സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു