ആലപ്പുഴ: മത്സ്യത്തൊഴിലാളി മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രധിഷേധിച്ച് ധീവരസഭയുടെ നേതൃത്വത്തിൽ കളക്ടറേറ്റു പടിക്കൽ നടന്ന സത്യാഗ്രഹം ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.ഗോപിനാഥ്, ജില്ലാ സെക്രട്ടറി എൻ.ആർ.ഷാജി, വിവിധ താലൂക്ക് ഭാരവാഹികളായ കെ.പ്രദീപ്, അനിൽ ബി.കളത്തിൽ, എ.എസ് വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.