ചാരുംമൂട്: കോൺഗ്രസ് താമരക്കുളം ഠൗൺ - 13-ാം വാർഡ് കമ്മിറ്റിയുടെ നേത്യത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കെ.പി.സി.സി സെകട്ടറി കെ.പി.ശ്രീകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജലക്ഷ്മി, എസ്.രാജൻ പിള്ള, മണ്ഡലം പ്രസിഡന്റ് പി.ബി ഹരികുമാർ, നസീം താമരക്കുളം, ടി.ആർ.ബിന്ദു, ജലീലാ ഹബീബ്, നവാസ്,അജിത്ത് ചക്കാലിൽ, വിദ്യാധരൻ, സബിദ സുഭദ്ര തുടങ്ങിയവർ പങ്കെടുത്തു.