അമ്പലപ്പുഴ:തോട്ടപ്പള്ളി സ്പിൽവേ കനാലിലെ ആഴം കൂട്ടലിന്റെ പേരിൽ തോട്ടപ്പള്ളി കടപ്പുറത്തു നിന്നും കരിമണൽ കടത്തുന്നതിനെതിരെ കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധ സമരം നടത്തി. ഡി .സി .സി പ്രസിഡൻറ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. ഡി .സി .സി ഭാരവാഹികളായ എസ്.സുബാഹു, ഏ.കെ.ബേബി, പി.സാബു, യൂത്ത് കോൺജില്ലാ പ്രസിഡന്റ് ടിജിൻ , മഹിള കോൺഗ്രസ് പ്രസിഡൻറ് ബിന്ദു ബൈജു, എം .എച്ച് .വിജയൻ, എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹമീദ്, ജനപ്രതിനിധികളായ ഏ.ആർ.കണ്ണൻ, ശശികാന്തൻ ,രാജേശ്വരി കൃഷ്ണൻ, പി പി നിജി, ലിജി ദേവദത്ത് എന്നിവർ സമരം നടത്തി.