അമ്പലപ്പുഴ: പൊതു പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി എടുക്കാതെ അധികൃതർ.പുന്നപ്ര തെക്കു പഞ്ചായത്ത് നാലാം വാർഡിൽ കിഴക്കേ പനമ്പട ഭാഗത്തു സ്ഥിതി ചെയ്യുന്ന പൊതു പൈപ്പാണ് മാസങ്ങളായി പൊട്ടി ശുദ്ധജലം പാഴാകുന്നത്. നാട്ടുകാർ പ്ലാസ്റ്റിക് കയർ കെട്ടി താത്ക്കാലികമായി പൈപ്പ് അടച്ചെങ്കിലും ലിറ്റർ കണക്കിന് ശുദ്ധജലം പെപ്പിൽ കൂടി പാഴാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത് .ഇതുമൂലം പ്രദേശത്തെ 12 ഓളം വീടുകളിലെ പൈപ്പിലും കുടിവെള്ളം എത്തുന്നില്ല.