മാവേലിക്കര: ലോക്ക്ഡൗൺ കാലത്ത് സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ലെങ്കിലും തൊഴിലാളികൾക്ക് കമ്പനികളും വാണിജ്യയൂണിറ്റുകളും മുഴുവൻ വേതനവും നൽകണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതിനു ശേഷം പിൻവലിച്ചത് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടാണ് വെളിപ്പെടുത്തുന്നതെന്ന് കൊൺഗ്രസ് ലോക് സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. ഇരുപത് ലക്ഷം കോടിയുടെ പാക്കേജിലും തൊഴിലാളികൾക്കും പാവപ്പെട്ട കുടുംബങ്ങൾക്കും തുക മാറ്റിവെക്കാതിരുന്നതിന് പിന്നാലെയാണ് മുതലാളിമാരോടുള്ള തങ്ങളുടെ വിധേയത്വം അടിവരയിടുന്ന പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഉത്തരവ് പുന:പരിശോധിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.