അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ദേവ ഹരിതം പദ്ധതി പ്രകാരം ക്ഷേത്രഭൂമികൾ കൃഷിക്കായി ക്ഷേത്ര ഉപദേശക സമിതികളേയോ, ഭക്തജന കൂട്ടായ്മകളേയോ എൽപ്പിക്കാതെ പാട്ട വ്യവസ്ഥയിൽ മറ്റ് ഏജൻസികൾക്ക് നൽകുവാനുള്ള തീരുമാനം വൻ അഴിമതിക്കും ഭൂമി അന്യാധീനപ്പെടുന്നതിനും കാരണമാകുമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റെ വി.കെ. സുരേഷ് ശാന്തിയും സെക്രട്ടറി എം. ജയകൃഷ്ണനും പ്രസ്താവനയിൽ ആരോപിച്ചു. ക്ഷേക്ഷേത്ര വിരുദ്ധ നിലപാടുകൾ തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.