ചേർത്തല:നിയന്ത്റണം വിട്ട ലോറി ഡിവൈഡറിലേക്ക് ഇടിച്ച് കയറി സിഗ്‌നൽ ലൈറ്റ് തകർന്നു.ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.ദേശീയപാതയിൽ എക്സറേ കവലയിൽ ഇന്നലെ പുലർച്ചെ 4നായിരുന്നു അപകടം. തൃശൂരിൽ നിന്ന് കായംകുളത്തേക്ക് പച്ചക്കറി കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുൻ ചക്രങ്ങളും ആക്സിലും ലോറിയിൽ നിന്ന് വേർപെട്ട് റോഡിന് കുറുകെ പതിച്ചു.ചേർത്തല പൊലീസ് എത്തി ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.