ambala

അമ്പലപ്പുഴ:കുടുംബശ്രീകൾക്ക് സർക്കാർ പ്രഖ്യാപിച്ച 20000 രൂപ വായ്‌പ അടിയന്തരമായി അനുവദിക്കുക,വർദ്ധിപ്പിച്ച കറണ്ട് ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മഹിളാ മോർച്ച അമ്പലപ്പുഴ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡന്റ് ആശാ രുദ്രാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നയന അരുൺ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിമാരായ സന്ധ്യ സുരേഷ്, സീന വേണു, അമ്പലപ്പുഴ എരിയ പഞ്ചായത്ത്‌ പ്രസിഡന്റ് ജ്യോതി ലക്ഷ്മി എന്നിവർ പങ്കെടുത്തു.