photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് നിരീക്ഷണത്തിൽ കഴിയുവരുടെ മാലിന്യ സംസ്‌കരണത്തിനായി നിർമ്മിച്ച ബാംബുബാഗുകളുടെ വിതരണോദ്ഘാടനം അഡ്വ.എ.എം ആരിഫ് എം.പി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ്,ബിനിത മനോജ്, സുധർമ്മ സന്തോഷ്,സനൽനാഥ്, സാനുസുധീന്ദ്രൻ, രമേഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് ഏറെ സമ്മർദ്ദത്തിലായിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആശ്വാസമാവുകയാണ് തണ്ണീർമുക്കത്തിന്റെ ബാംബു ബാഗുകൾ.കെ.ടി.ഡി.സി യിലും വീടുകളിലുമായി ക്വാറന്റൈനിൽ കഴിയുന്നവർക്കായി എയർടൈ​റ്റ് ബാഗുകൾ ഒരുക്കി മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുതിനായി ഒരുക്കിയ പുതിയ പദ്ധതിക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്.നിലവിൽ 19 പ്രവാസികളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അതോടൊപ്പം 35 പേർ ഗൃഹനിരീക്ഷണത്തിലുമുണ്ട്. അവർ ഉപയോഗിക്കുന്ന മാസ്‌കുകളും ഗ്ലൗസുകളും ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കുതിനാണ് പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സോണിയുടെ പുതിയ കണ്ടുപിടിത്തം. രോഗികളുമായി നേരിട്ട് ബന്ധപ്പെടാതെ അവർ ഉപയോഗിക്കുന്ന മാലിന്യങ്ങൾ മുളംകുഴൽകൊണ്ടുളള ബാഗുകളിൽ നിക്ഷേപിക്കും.ഇതിൽ സൂക്ഷിക്കുന്ന മാസ്‌ക്കും ഗ്ലൗസും മ​റ്റ് വ്‌സതുക്കളും സംസ്‌കരിക്കുന്നതിന് പഞ്ചായത്ത് രണ്ട് ഇൻസുലേ​റ്ററുകളും തയ്യാറാക്കി . മുളംകു​റ്റിയിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നതിനും തടസമാകില്ല.