ചേർത്തല:എസ്. എൻ.ഡി.പി യോഗം മുഹമ്മ ടൗൺ 499-ാം നമ്പർ ശാഖയുടെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ ശാഖയിലെ എല്ലാ കുടുംബാംഗങ്ങൾക്കും മാസ്‌ക് വിതരണവും ശ്രീനാരായണ ധർമ്മം എന്ന പുസ്തക വിതരണവും നടത്തി.യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനിൽലാൽ മാസ്‌കും യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അജിത്ത് മുഹമ്മ പുസ്തകവിതരണവും ഉദ്ഘാടനം ചെയ്തു.ശാഖ സെക്രട്ടറി സി.വി.ബിജു പ്രസിഡന്റ് കെ.എൻ.ജയചന്ദ്രബാബു , യൂണിയൻ കമ്മറ്റി അംഗം കെ.കെ.ചിത്തരഞ്ജൻ,ആർ.രാകേഷ്,പ്രവീൺ കുന്നും പുറത്ത്,വനിതാ സംഘം പ്രസിഡന്റ് എസ്.സിന്ധു എന്നിവർ പങ്കെടുത്തു.