ചേർത്തല: എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖയിലെ വയൽവാരം കുടുംബ യൂണി​റ്റിലെ മുഴുവൻ അംഗങ്ങൾക്കും 24 രാവിലെ 11ന് എം.പി നമ്പ്യാരുടെ വസതിയിൽ വെച്ച് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യും. യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്യും.ശാഖ സെക്രട്ടറി പി.എം പുരഷോത്തമൻ,വൈസ് പ്രസിഡന്റ് എസ്.മോഹനൻ,കൺവീനർ അജിതകുമാരി,എൻ.വി.രഘുവരൻ,ബിന്ദുഗോകുൽദാസ്, ലീനാറോയ് എന്നിവർ പങ്കെടുക്കും.