ആലപ്പുഴ: കൊവിഡ് നിയന്ത്രണത്തിനായി നിസ്വാർത്ഥ സേവനം നടത്തുന്ന പൊലീസ് സേനയ്ക്ക് സി.ആർ.പി.എഫ് ജവാന്മാരുടെ സ്നേഹാദരം. ആലപ്പി വാരിയേഴ്സ് എന്ന സി.ആർ.പി.എഫ് കൂട്ടായ്മയാണ് സേനയ്ക്ക് ആവശ്യമായ മാസ്കും ഗ്ലൗസും ഹാൻഡ് വാഷും ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫിന് കൈമാറിയത്. മാസ ശമ്പളത്തിൽ നിന്നു ഒരു തുക സമൂഹ സേവനത്തിനായി അംഗങ്ങൾ മാറ്റിവയ്ക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി യുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ട്രഷറർ ദീപു അരവിന്ദൻ, വൈസ് പ്രസിഡന്റ് മുകേഷ്, മോഹൻ കുമാർ, ബിബിൻ നാഥ്, അരവിന്ദൻ, അജിത് കുമാർ, അഭിലാഷ് എന്നിവർ പങ്കെടുത്തു.