ആലപ്പുഴ: ലൈഫ് പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പി നോർത്ത് സർവീസ് സഹകരണ ബാങ്കിന്റെ ചുമതലയിൽ കരളകം വാർഡിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ധനമന്ത്രി ടി.എം.തോമസ് ഐസക്ക് നിർവഹിച്ചു. കരളകം കടമാട്ടുചിറയിൽ വിലാസിനിക്കാണ് വീട് നിർമിച്ച് നൽകിയത്. ചടങ്ങിൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി.സായിവെങ്കിടേഷ്, വാർഡ് കൗൺസിലർ ജോഷിരാജ്, ബാങ്ക് പ്രസിഡന്റ് എം.ബാബു, ടി.വി.ശാന്തപ്പൻ, വി.സി.തമ്പി, ആർ.രാധാകൃഷ്ണൻ നായർ, ടി.കെ.പരമേശ്വര കൈമൾ, വി.ടി.തോമസ്, വി.മേഹനൻ, ബാങ്ക് സെക്രട്ടറി കെ.എസ്.ആശ എന്നിവർ പങ്കെടുത്തു.