ആലപ്പുഴ :ചലച്ചിത്രതാരം മോഹൻലാലിന്റെ ഷഷ്ഠിപൂർത്തിയോടനുബന്ധിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും മാസ്ക്കും വിതരണം ചെയ്തു. ലോക്ക് ഡൗൺ മൂലം തൊഴിലില്ലാതിരിക്കുന്ന തിയേറ്റർ ജീവനക്കാർ, പോസ്റ്റർ ഒട്ടിക്കൽ തൊഴിലാളികൾ എന്നിവരുടെ കുടുംബങ്ങളിലാണ് കിറ്റുകൾ എത്തിച്ചത്. പൊലീസ് സേനയ്ക്കുള്ള മാസ്ക്കുകൾ ചലച്ചിത്ര താരം ഉഷ ടൂറിസം എസ്.ഐ മഹേഷിന് കൈമാറി. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിനുരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ, സംസ്ഥാനകമ്മിറ്റി അംഗം ശ്യാം മോഹൻ തുടങ്ങിയവർ പങ്കെടുത്തു.