ആലപ്പുഴ: പൊതുഗതാഗതം ആരംഭിച്ചതോടെ സർക്കാർ ഓഫീസുകളിൽ ഹാജർ നില മെച്ചപ്പെട്ടു. എല്ലാ ഓഫീസുകളിലും 50ശതമാനം പേർ ജോലിക്ക് ഹാജരാകണമെന്നാണ് സർക്കാർ നിർദേശം. മിക്ക ഓഫീസുകളിലും 80 ശതമാനത്തിലധികം പേർ ഹാജരാകുന്നുണ്ട്. ആരോഗ്യം, പൊലീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, ഫയർഫോഴ്സ്, ദുരന്തനിവാരണം, ജയിൽ, ലീഗൽ മെട്രോളജി, നഗരസഭ, പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ പൂർണതോതിലാണ് പ്രവർത്തനം. മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവർ മേലധികാരിയുടെ സാക്ഷ്യപത്രം ഉപയോഗിച്ചാണ് യാത്രചെയ്യുന്നത്.