ആലപ്പുഴ: പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടാമെന്നതിന് മികച്ച മാതൃകയാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ പച്ചക്കറി വികസന വിപ്ലവമെന്ന് മന്ത്റി വി. എസ്. സുനിൽ കുമാർ പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 10 ലക്ഷം തൈകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി.
സുഭിക്ഷ കേരളത്തിന്റെ ഭാഗമായി കഞ്ഞിക്കുഴിയിലേതുപോലെ വികേന്ദ്രീകൃത പച്ചക്കറി ഉത്പ്പാദനം സംസ്ഥാനത്തു വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പച്ചക്കറി ഉത്പ്പാദന നഴ്‌സറികൾ സ്ഥാപിക്കുമെന്നും മന്ത്റി വ്യക്തമാക്കി.
മന്ത്റി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു.
എ .എം ആരിഫ് എം .പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.