photo

ചേർത്തല:കാർഷിക മേഖലയിൽ പുതുതായി മുതൽ മുടക്കാൻ തയ്യാറായി വരുന്ന പുതുമുഖങ്ങളെ സഹായിക്കുവാൻ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അഗ്രിക്കൾച്ചറൽ കൺസൾട്ടൻസി
മന്ത്റി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ ഭരണ സമിതിയംഗങ്ങളായ ജി.മുരളി,കെ.കൈലാസൻ,ടി.ആർ.ജഗദീശൻ,കെ.ഷൺമുഖൻ, ജി.ഉദയപ്പൻ, പി.ഗീത എന്നിവർ പങ്കെടുത്തു.

കൃഷി വകുപ്പിൽ അഡീഷണൽ ഡയറക്ടറായി വിരമിച്ച ബീനാ നടേശ്,പി.ജി.ചന്ദ്രമതി, പ്രഥമ കർഷക മിത്ര ടി.എസ്.വിശ്വൻ എന്നിവരാണ് അഗ്രികൾച്ചറൽ കൺസൾട്ടൻസിയിലെ അംഗങ്ങൾ. ഫോണിലൂടെയും അല്ലാതെയും ഇവരിൽ നിന്ന് കാർഷിക സംബന്ധിയായ ഉപദേശ നിർദ്ദേശങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാകും.
വനിതാ സെൽഫി സംഘടിപ്പിച്ച അടച്ചുപൂട്ടലിലെ അലങ്കാര പണികളുടെ പ്രദർശനവും മന്ത്റി നോക്കി കണ്ടു.