ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ മുതുകുളം മേഖലയിലെ 305 ാം നമ്പർ ശാഖയിലെ ധനസഹായവിതരണോദ്ഘാടനം യൂണിയൻ കൗൺസിലറും മേഖലാ ചെയർമാനുമായ അഡ്വ.യു.ചന്ദ്രബാബു നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് പി.കെ. അനന്തകൃഷ്ണൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി രാധ അനന്തകൃഷ്ണൻ, സൈബർസേന കൺവീനർ ദിനിൽ ഡി.തഴയശേരിൽ, ശാഖ സെക്രട്ടറി രാജീവ്, യൂണിയൻ കമ്മിറ്റിഅംഗം ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സാജൻ എന്നിവർ പങ്കെടുത്തു.