ഹരിപ്പാട് :ചെറുതന മാവേലി സ്റ്റോറിൽ പായ്ക്ക് ചെയ്തു റേഷൻകടകൾ വഴി വിതരണം ചെയ്ത കിറ്റുകളിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് ചെറുതന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലി സ്റ്റോറിനു മുന്നിൽ സമരം നടത്തി.

തൂക്കത്തിൽ 100 മുതൽ 300 ഗ്രാം വരെയാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ 1100 ഓളം കിറ്റുകൾ പായ്ക്ക് ചെയ്തെന്നാണ് ജീവനക്കാർ പറയുന്നത്. കിറ്റുകളിൽ സോപ്പിനു പകരം സാമ്പിൾ സോപ്പാണ് ഉൾപ്പെടുത്തിയത്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ചെറുതന മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിനീഷ് കുമാർ നേതൃത്വം നൽകി. ഡി.സി.സി അംഗം എബി മാത്യു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചെറുതന മണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി, യൂത്ത് കോൺഗ്രസ് നേതാക്കളായ കലേഷ് കുമാർ, ക്രിസ്റ്റി വർഗീസ്, അരുൺ വിജയൻ, വിജീഷ് കുമാർ, വാർഡ് മെമ്പർ രാജശേഖരൻ, ആർ. ജയകൃഷ്ണൻ, മോഹൻലാൽ, ഗോപിനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു.