കായംകുളം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ കൃഷ്ണപുരം മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 29-ാം ചരമവാർഷികദിനം സമഭാവനാദിനമായി ആചരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മങ്ങാട്ട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം കണിശ്ശേരിമുരളി, ചന്ദ്രബാബു, കെ.കെ.പ്രസാദ്, വിജയൻപിള്ള, വിജയനാചാരി, വെള്ളൂർ ഉണ്ണികൃഷ്ണൻനായർ, തുടങ്ങിയവർ പങ്കെടുത്തു.