photo

ചേർത്തല:രാജീവ് ഗാന്ധിയുടെ 29-ാം മത് രക്തസാക്ഷിത്വ ദിനം ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റികളും സംഘടനകളും വിപുലമായി ആചരിച്ചു.ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കെ.പി.സി.സി നിർവാഹ സമിതി അംഗം സി.കെ. ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ അദങ്ങധ്യക്ഷത വഹിച്ചുപ്രത്യാശ കാൻസർ സെന്ററിലേക്ക് രക്തദാനം നൽകി.ആർ.ശശിധരൻ,എസ്. കൃഷ്ണകുമാർ , സി.ഡി.ശങ്കർ,കെ.സി.ആന്റണി,നവപുരം ശ്രീകുമാർ,സി.വി.തോമസ്,കെ.ജെ.സണ്ണി,കെ.കെ.വരദൻ,സി.എസ്.പങ്കജാക്ഷൻ,കെ.എസ്.അഷറഫ്,ബി.ഭാസി എന്നിവർ പങ്കെടുത്തു.

വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും സമഭാവന പ്രതിജ്ഞയും നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.നേതാക്കളായ എം.കെ. ജിനദേവ്,കെ.ആർ.രാജേന്ദ്രപ്രസാദ്,എൻ.പി.വിമൽ,ടി.എസ്.ബാഹുലേയൻ,ധനേഷ് കൊല്ലപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.കൊവിഡ് പ്രതിരോധ നിബന്ധനകൾക്ക് വിധേയമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് എല്ലാ മണ്ഡലം കമ്മ​റ്റികളും വാർഡുകമ്മ​റ്റികളും ദിനാചരണം നടത്തി.

കോൺഗ്രസ് സേവാദൾ ചേർത്തല നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ദിനമായി ആചരിച്ചു.പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി..കോൺഗ്രസ് സേവാദൾ സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗമായി നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ,പച്ചക്കറി കി​റ്റ് വിതരണവും ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.എസ്.അഷ്റഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഗിരീഷ് വേളേർവട്ടം അദ്ധ്യക്ഷനായി.

യൂത്ത് കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ രാജീവ് സ്മരൺ പ്രയാണവും ഛായാചിത്രസമർപ്പണവും നടത്തി. ഗാന രചയ്താവ് രാജീവ് ആലുങ്കൽ,പ്രഭാഷകൻ പ്രൊഫ. തോമസ് വി.പുളിക്കൻ, താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഇരുപത്തിരണ്ട് പേർക്കാണ് യാത്രയുടെ ഭാഗമായി ഛായാചിത്ര സമർപ്പണം നടത്തിയത്.ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷ് ഉദ്ഘാടനം ചെയ്തുനിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി.വിമൽ,ജില്ലാ ജനറൽ സെക്രട്ടറി അരുൺ എസ്.കു​റ്റിക്കാട് എന്നിവർ നേതൃത്വം നൽകി.