ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ബി.കെ.പ്രശാന്ത്കാണി പറഞ്ഞു.

യൂണിയൻ ഓഫീസിലെ ഉദ്യോഗസ്ഥയായ രേവമ്മയുടെ വീട്ടിൽ നിന്ന് നേരത്തെ നടത്തിയ റെയ്ഡിൽ ചില രേഖകൾ പിടിച്ചെടുത്തിരുന്നു. അവരുടെ വീട്ടിൽ ഇവ എങ്ങനെയെത്തി എന്ന് കൂടുതൽ അന്വേഷണം വേണം.ആരാണ് ഇവ എത്തിച്ചതെന്നും അറിയേണ്ടതുണ്ട്.കൂടാതെ പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ചില രജിസ്റ്ററുകളിൽ തിരുത്തലുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.ഇതേക്കുറിച്ചും കൂടുതൽ വ്യക്തത വരുത്താനുണ്ട്.വ്യക്തമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്ര് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.