ആലപ്പുഴ: എല്ലാ നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക് പട്ടികജാതി ഓഫീസുകൾക്ക് മുമ്പിൽ 28ന് ധർണ നടത്താൻ ഭാരതീയ പട്ടിക ജാതി മോർച്ച ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പട്ടിക ജാതി മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ എം.ഡി.സിബിലാൽ അദ്ധ്യക്ഷത വഹിച്ചു.
എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കൊച്ചുമുറി മുഖ്യപ്രഭാഷണം നടത്തി
ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ എൽ.പി.ജയചന്ദ്രൻ, എസ്.സി മോർച്ച ജില്ലാ നേതാക്കളായ പി.എസ്.മോഹൻകുമാർ ,കെ.എൻ.രാജിക്കുട്ടി , വി.ബാബു , ടി.കെ.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു .