ആലപ്പുഴ: രാവിലെ മുതൽ രാത്രി വരെ വീടിന് മുന്നിൽ വാഹനം നിറുത്തി മത്സ്യക്കച്ചവടം നടത്തുന്നുവെന്ന തഴക്കര സ്വദേശിനി സൂസമ്മ ഇടിക്കുളയുടെ (80) പരാതിയിൽ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മഷൻ ഉത്തരവ്. മാവേലിക്കര നഗരസഭാ സെക്രട്ടറിക്കും സർക്കിൾ ഇൻസ്‌പെക്ടർക്കുമാണ് കമ്മീഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്. കച്ചവടത്തെപ്പറ്റി പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. മാവേലിക്കര തഹസിൽദാറും ജോയിന്റ് ആർ.ടി.ഒയും വിഷയം പരിശോധിക്കണം. റിപ്പോർട്ടുകൾ 30 ദിവസത്തിനകം സമർപ്പിക്കണം.