ഹരിപ്പാട് : അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധിലാൽ തൃക്കുന്നപ്പുഴ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ ശ്രീകുമാർ, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് പി.സുമേഷ്, സാബു ബാലാനന്ദൻ, എ.സജി, സതീഷ് മണിയൻ, അനീഷ്, വിനോദ് ഖന്ന, സി.കെ സരസ്വതി എന്നിവർ പങ്കെടുത്തു.