ഹരിപ്പാട്: മുതുകുളം സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ്‌ രവീന്ദ്രൻ ചിറ്റക്കാട്ട് സമഭാവന പ്രതിജഞ ചെല്ലി ഉദ്ഘാടനം ചെയ്തു. സുജിത് ലാൽ, കെ.സി.തോമസ്, എം.സുകുമാരൻ, വി.ബാബു, ബാബു കുട്ടൻ, മോഹൻ കുമാർ, ഷാജീവൻ, കെ.രാജീവ്‌ എന്നിവർ പങ്കെടുത്തു.