മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജീവ് ഗാന്ധി അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റന്മാരായ കല്ലുമല രാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, അഡ്വ.കുഞ്ഞുമോൾ രാജു, നൈനാൻ.സി.കുറ്റിശേരിൽ, എം.കെ.സുധീർ, ലളിത രവീന്ദ്രനാഥ്, കെ.എൽ.മോഹൻലാൽ, കണ്ടിയൂർ അജിത്ത്, രമേശ് ഉപ്പാൻസ്, അജയൻ തൈപ്പറമ്പിൽ, സുജിത് തെക്കേക്കര എന്നിവർ സംസാരിച്ചു.