മാവേലിക്കര: സ്വാന്തനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ പേഴ്സണൽ പ്രൊട്ട്ര്രകീവ് ഇൻസ്ട്രുമെന്റ് കിറ്റ്, എൻ 95 മാസ്ക് എന്നിവ വിതരണം ചെയ്തു. കിറ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ.ജിതേഷിന് കൈമാറി ആർ.രാജേഷ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാന്തനം പ്രസിഡന്റ് അഡ്വ.കെ.സുരേഷ്കുമാർ കുറത്തികാട് അധ്യക്ഷനായി. സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരിൽ, രവി മാമ്പ്ര, എ.ശശിധരൻപിള്ള, ആർ.ശശിധരകുറുപ്പ്, വി.ഭാസ്കരൻ നായർ, മഞ്ചു.എസ്.പിള്ള, ഡോ.കെ.സുരേഷ്കുമാർ, ഡോ.രജീഷ്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.