ഹരിപ്പാട്: ആറാട്ടുപുഴ മല്ലികാട്ടുകടവ് 4ാം വാർഡ് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ്ഗാന്ധി അനുസ്മരണം പ്രവാസി കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ പുതുശ്ശേരിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ കെ.പി വിജയൻ അദ്ധ്യക്ഷതവഹിച്ചു. പ്രവാസി കോൺഗ്രസ്‌ ഹരിപ്പാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ എം.ആർ മുരളീധരൻ, എസ്.രാമചന്ദ്രൻ, വി.ശശി തുടങ്ങിയവർ സംസാരിച്ചു.