ഹരിപ്പാട് : കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ കുടുംബശീ ഗ്രൂപ്പുകളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിക്ക് ഹരിപ്പാട് സർവ്വീസ് സഹകരണ ബാങ്ക് 3354ൽ തുടക്കമായി. ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സി.എൻ.എൻ. നമ്പി നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എം. എസ്. വി അംബിക, എസ്സ്. കൃഷ്ണകുമാർ , പി.എം. ചന്ദ്രൻ , ഭരണസമിതി അംഗങ്ങളായ പി.ചന്ദ്രൻ , സതീഷ് ആറ്റുപുറം, നന്ദകുമാർ, ശോഭന , സെക്രട്ടറി എം.പത്മകുമാർ എന്നിവർ പങ്കെടുത്തു.