മാവേലിക്കര:കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജീവ് ഗാന്ധി അനുസ്മരണം സംസ്ഥാന കമ്മിറ്റിയംഗം എൻ.കുമാരദാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ചാരുംമുട് ഷംസുദ്ദീൻ അദ്ധ്യക്ഷനായി. ജില്ലാ ചെയർമാൻ സജി തെക്കേതലയ്ക്കൽ, എ.കേശവൻ, ഉഷാ ഗോപിനാഥൻ, കെ.അച്ചൻകുഞ്ഞ്, ഐഷ ഹസൻ, ഹസൻ അലി, അശോകൻ കരിമുളയ്ക്കൽ എന്നിവർ സംസാരിച്ചു.