അമ്പലപ്പുഴ:പ്രതിഷേധങ്ങൾക്കിടയിലും, തോട്ടപ്പള്ളി പൊഴിയിൽ നിന്നും മണൽ കൊണ്ടു പോകുന്നത് തുടരുന്നു. .പൊഴിമുറിച്ചെടുക്കുന്ന മണലാണ് പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ കൊണ്ടു പോകുന്നത്.ഇതിനെതിരെ കോൺഗ്രസും ജനകീയ സമിതിയും ധീവരസഭയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.വൻ പോലീസ് കാവലിലാണ് മണൽ കൊണ്ടു പോയത്. ഇത്തവണ മഴ ശക്തമായതോടെയാണ് ടെണ്ടർ നടപടികൾ ഒഴിവാക്കി പൊഴിമുറിക്കാൻ കരാർ നൽകിയത്. അതിനിടെ പൊഴിമുഖത്തെ കാറ്റാടി മരങ്ങൾ വെട്ടിമാറ്റാനും നീക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കാലവർഷക്കാലത്ത് പ്രളയജലം ഒഴുകിപ്പോകാനെന്ന പ്രചരണത്തെത്തുടർന്ന് പൊഴിമുഖത്തെ ഏതാനും കാറ്റാടി മരങ്ങൾ വെട്ടിമാറ്റിയെങ്കിലും വൻ പ്രതിഷേധത്തെത്തുടർന്ന് ഇതിൽ നിന്ന് പിൻമാറിയിരുന്നു. കരിമണൽ ശേഖരം ഏറ്റവും കൂടുതലുള്ള ഭാഗമാണ് ഇപ്പോൾ കാറ്റാടി നിലനിൽക്കുന്ന പ്രദേശം.