ഹരിപ്പാട്: കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്തി വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ കെ.എസ്.യു ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് എം.ശ്രീക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഷിയാസ്.ആർ.മുതുകുളം, അനന്തനാരായണൻ, സുജിത്ത്.സി.കുമാരപുരം, അനൂപ് പതിനഞ്ചിൽ, വിപിൻ ചേപ്പാട്, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.