ആലപ്പുഴ:ഡൽഹിയിൽ നിന്ന് 200 പേർ ഇന്ന് രാവിലെ ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെത്തും. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം സജ്ജമാക്കി.

100 പേർ ആലപ്പുഴ ജില്ലക്കാരാണ്.പത്തനംതിട്ട (78),കൊല്ലം (15), കോട്ടയം (6), തൃശൂർ (1) എന്നിങ്ങനെയാണ് മറ്റു യാത്രക്കാർ. മൈക്കിലൂടെ യഥാസമയം നിർദേശങ്ങൾ നൽകും.

വിശ്രമിക്കാൻ റെയിൽവേ സ്​റ്റേഷനു പുറത്ത് പന്തൽ ഒരുക്കിയിട്ടുണ്ട്.

സ്​റ്റേഷനിൽ നിന്ന് സ്വന്തം വാഹനത്തിലോ പ്രത്യേക സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലോ വീട്ടിലേക്ക് പോകാം. സ്​റ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സ്​റ്റേഷന് മുൻവശത്ത് പാർക്ക് ചെയ്ത ബസുകളിലേക്ക് പ്രവേശിപ്പിക്കും. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ മാത്രമെ പാടുള്ളു.